‘വെൽഡൻ മോദി ജി, രാഹുലിന്‍റെയും പ്രിയങ്കയുടേയും ഉപദേശം കേട്ടതിന് ‘ ; മോദിയോട് കോണ്‍ഗ്രസ്, ട്വീറ്റ്

 

ന്യൂഡൽഹി:  കൊവിഡ് വ്യാപനത്തെ തുടർന്ന് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കുകയും പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും ചെയ്തതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസിന്റെ ട്വീറ്റ്. ‘വെൽഡൻ മോദി ജി, രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും കോൺഗ്രസ് പാർട്ടിയുടെയും ഉപദേശം കേൾക്കുന്നത് നമ്മുടെ രാഷ്ട്രത്തെ മെച്ചപ്പെടുത്തുന്നതിൽ ഏറെ മുന്നോട്ട് കൊണ്ടു പോകും. നമ്മുടെ ജനങ്ങളുടെ നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കേണ്ടത് ജനാധിപത്യ കടമയാണ്’– കോൺഗ്രസ് ട്വിറ്ററില്‍ കുറിച്ചു.

അതേസമയം നടപടിയിൽ സന്തോഷമുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ട്വീറ്റ് ചെയ്തു.‘പത്താം ക്ലാസ് പരീക്ഷ സർക്കാർ റദ്ദാക്കിയതിൽ സന്തോഷമുണ്ട്. എന്നിരുന്നാലും പന്ത്രണ്ടാം ക്ലാസ്സിനും അന്തിമ തീരുമാനം എടുക്കേണ്ടതാണ്. ജൂൺ വരെ വിദ്യാർഥികളെ അനാവശ്യ സമ്മർദത്തിലാക്കുന്നത് അർഥശൂന്യമാണ്. ഇത് അന്യായമാണ്. ഇപ്പോൾ തീരുമാനമെടുക്കാൻ ഞാൻ സർക്കാരിനോട് അഭ്യർഥിക്കുന്നു’– പ്രിയങ്ക ഗാന്ധി കുറിച്ചു.

Comments (0)
Add Comment