അഗ്നിപഥിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്; രണ്ടാം ഘട്ട പ്രക്ഷോഭം 27ന്

Jaihind Webdesk
Thursday, June 23, 2022

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെ രണ്ടാം ഘട്ട പ്രതിഷേധത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ്. നിയമസഭാ മണ്ഡലങ്ങളിൽ സത്യഗ്രഹം നടത്തും. പ്രതിഷേധങ്ങളുടെ രണ്ടാം ഘട്ടം ഈ മാസം 27 ന് നടത്താൻ എഐസിസി സംസ്ഥാന കോൺഗ്രസ് ഘടകങ്ങളോട് ആവശ്യപ്പെട്ടു.

രാവിലെ 10 മുതൽ 1 വരെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും സത്യഗ്രഹ സമരം നടത്താനാണ് നിർദ്ദേശം. കോൺഗ്രസ് എംഎൽഎമാരുള്ള മണ്ഡലങ്ങളിൽ അവരും മറ്റിടങ്ങളിൽ എംപിമാരും മുതിർന്ന നേതാക്കളും നേതൃത്വം നൽകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി അറിയിച്ചു. അതേസമയം രാഹുൽ ഗാന്ധിക്കെതിരായ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ നടപടിയിലുള്ള കോൺഗ്രസ് പ്രതിഷേധം തുടരും.