ദുരിതങ്ങളുടെ നാല് വർഷം ; പിണറായി സർക്കാര്‍ നാല് വർഷം തികയ്ക്കുന്ന ഇന്ന് സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം | Video Story

തിരുവനന്തപുരം : സംസ്ഥാന സർക്കാർ നാല് വർഷം തികയ്ക്കുന്ന ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ കോൺഗ്രസിന്‍റെ പ്രതിഷേധം. ദുരിതങ്ങളുടെ നാലുവര്‍ഷം എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന പ്രതിഷേധ സമരം കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഇതിന് പുറമെ സംസ്ഥാനത്തെ 19,000 ബൂത്തുകളിലും പ്രതിഷേധം സംഘടിപ്പിക്കും.

നാല് വർഷം തികക്കുന്ന പിണറായി സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടാനാണ് ദുരിതങ്ങളുടെ നാലുവര്‍ഷം എന്നാ മുദ്രാവാക്യം ഉയർത്തി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ലോക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും, പൂർണമായും സാമൂഹിക അകലം പാലിച്ചുകൊണ്ടാകും പ്രതിഷേധം. നാല് വർഷത്തെ സർക്കാരിന്‍റെ തെറ്റായ നയങ്ങൾ സമരപരിപാടിയിൽ നേതാക്കൾ തുറന്ന് കാട്ടും.

സമീപകാലത്ത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സ്പ്രിങ്ക്ളർ വിവാദവും, പോലീസിനെതിരായ സി.എ.ജി റിപ്പോർട്ടും, കൊവിഡ് മഹാമാരി നേരിടുന്നതിലും പ്രവാസികളേയും അന്യസംസ്ഥാനത്തുള്ള മലയാളികളേയും നാട്ടിലെത്തിക്കുന്നതിലും സർക്കാരിന് സംഭവിച്ച വീഴ്ചകളും സമരത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടും. കേരളത്തിലെ 19,000 ബൂത്തുകളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തും.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതിഷേധത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുക്കും.

https://www.youtube.com/watch?v=zMqKxMOzUH0

Comments (0)
Add Comment