പോലീസ് നരനായാട്ടിനെതിരെ കോണ്‍ഗ്രസ് ഫാസിസ്റ്റ് വിമോചന സദസ് ഡിസംബര്‍ 27ന്

Tuesday, December 26, 2023

 

തിരുവനന്തപുരം: നവ കേരള സദസുമായി ബന്ധപ്പെട്ട് നടന്ന പോലീസ് നരനായാട്ടിനെതിരെ കെപിസിസി ആഹ്വാന പ്രകാരം ഡിസംബര്‍ 27ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഫാസിസ്റ്റ് വിമോചന സദസ് എന്ന പേരില്‍ വന്‍ പ്രതിഷേധ ജ്വാല നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.

കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ. ശശി തരൂര്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍, കേരളത്തില്‍ നിന്നുള്ള എഐസിസി ഭാരവാഹികള്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്‍റുമാര്‍,കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംസ്ഥാനത്തെ 282 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന വിമോചന സദസ് ഉദ്ഘാടനം ചെയ്യും.