മകളേ മാപ്പ്… വണ്ടിപ്പെരിയാർ കേസിലെ ഗുരുതര അനാസ്ഥക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് കോണ്‍ഗ്രസ് സായാഹ്ന ധർണ്ണ

Jaihind Webdesk
Sunday, December 17, 2023

 

തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് രക്ഷപ്പെടാൻ സാഹചര്യം ഒരുക്കിയ പോലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും സർക്കാരിന്‍റെയും അനാസ്ഥക്കെതിരെ കോൺഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി സായാഹ്ന ധർണ്ണകൾ സംഘടിപ്പിക്കും.

പോക്സോ കേസ് പ്രതിക്ക് ശിക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന
ആവശ്യമുയർത്തിയാണ് സായാഹ്ന പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നത്. മകളേ മാപ്പ് എന്ന പേരിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപക പ്രതിഷേധം നടക്കുക.