വയനാട് : വയനാട് ലോക്സഭാ സ്ഥാനാര്‍ഥി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വരുന്ന ഇരുപത്തിമൂന്നാം തീയതി ബുധനാഴ്ച ഉച്ചയോടെ വയനാട്ടില്‍ എത്തും.വയനാട്ടില്‍ എത്തുന്ന പ്രിയങ്ക ഗാന്ധി റോഡ് ഷോയില്‍ പങ്കെടുക്കും . കല്‍പ്പറ്റ ട്രാഫിക് ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ കല്‍പ്പറ്റയിലെ കലക്ടറേറ്റിന് സമീപം അവസാനിക്കും. പ്രിയങ്ക ഗാന്ധിയുടെ വയനാട് പാര്‍ലമെന്റ് മണ്ഡലം പര്യടനത്തില്‍ ഉടനീളം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നെടുംതൂണായ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഉണ്ടാവും.
അതെസമയം രാഹുല്‍ ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും വയനാട്ടിലെത്തും.പ്രിയങ്കയുടെ കന്നി മത്സരത്തില്‍ പ്രചാരണം നടത്താനാണ് സോണിയ ഗാന്ധി വയനാട്ടിലെത്തുന്നത്.കല്‍പ്പറ്റയില്‍ പ്രിയങ്കയുടെ റോഡ് ഷോയിലും സോണിയ ഗാന്ധി പങ്കെടുക്കുമെന്നാണ് വിവരം.വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത്.