അപകടങ്ങള്‍ തുടർക്കഥ; മുതലപ്പൊഴിയോടുള്ള സർക്കാർ അവഗണനക്കെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്

Jaihind Webdesk
Tuesday, July 2, 2024

 

തിരുവനന്തപുരം: ദുരന്തങ്ങളും അപകടങ്ങളും തുടർക്കഥയാകുന്ന മുതലപ്പൊഴിയോട് സർക്കാർ കാട്ടുന്ന അവഗണനക്കെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. മുതലപ്പൊഴിയിൽ ശാശ്വത പരിഹാരമുണ്ടാക്കുന്നതിൽ വീഴ്ച വരുത്തുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അലംഭാവത്തിനെതിരെ കോൺഗ്രസ് ഇന്ന് രാപ്പകൽ സമരം ആരംഭിക്കും. കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന രാപ്പകൽ സമരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സമയബന്ധിതമായി നടത്തി ട്രജ്ജിംഗ് നടത്തി അഴിമുഖത്തെ കല്ലും മണ്ണും നീക്കം ചെയ്യാത്തതും തെക്കേ പുലിമുട്ടിന്‍റെ പൊളിച്ച ഭാഗങ്ങൾ പുനർ നിർമ്മിക്കാത്തതുമാണ് മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നത്.