ശംഖുമുഖത്തെ തീരദേശ അവഗണനയ്‌ക്കെതിരെ കോണ്‍ഗ്രസ് ; പരസ്യത്തിനു ചിലവാക്കുന്നതില്‍ ഒരു ഭാഗം സർക്കാർ റോഡ് നിര്‍മാണത്തിനു ചിലവഴിക്കണമെന്ന് ഉമ്മൻ ചാണ്ടി

Jaihind News Bureau
Saturday, February 13, 2021

 

തിരുവനന്തപുരം: ശംഖുമുഖത്തെ തീരദേശ അവഗണനയ്‌ക്കെതിരെ   വി എസ് ശിവകുമാർ എംഎൽഎ സത്യാഗ്രഹം അനുഷ്ഠിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. മൂന്നുവർഷമായി തകർന്നുകിടക്കുന്ന ശംഖുമുഖം തീരം സംരക്ഷിക്കുക, കടൽഭിത്തി നിർമ്മാണത്തിന് എംഎൽഎ ഫണ്ടിൽ നിന്നും രണ്ട് കോടി രൂപ അനുവദിച്ച പ്രദേശം പാറക്കല്ലുകൾ ലഭ്യമാക്കി നിർമ്മാണം ആരംഭിക്കുക, ക്യാമ്പുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് വി.എസ് ശിവകുമാർ എംഎൽഎ സത്യാഗ്രഹ സമരം നടത്തിയത്.

സത്യാഗ്രഹം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. കടൽ ഭിത്തി നിർമ്മാണത്തിന് കരിങ്കല്ല് കിട്ടാനില്ല എന്ന് പറയുമ്പോൾ സർക്കാരിൻ്റെ അലംഭാവം എങ്ങനെയൊക്കെയാണെന്ന്  മനസ്സിലാക്കാമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പത്രത്തിൽ പരസ്യം കൊടുക്കുന്ന പണത്തിൻ്റെ ഒരംശം മതി ശംഖുമുഖം റോഡ് നവീകരണത്തിനെന്നും അദ്ദേഹം പറഞ്ഞു.  റോഡ് നിർമ്മാണത്തിന് അടിയന്തരമായി ഫണ്ട് അനുവദിച്ചില്ലെങ്കിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് വി.എസ് ശിവകുമാർ എംഎൽഎയും വ്യക്തമാക്കി.