സിപിഎം – ബിജെപി ഭായ് ഭായ് … സിപിഎമ്മിന് മുഖ്യ ശ്രതു ഇപ്പോഴും കോൺഗ്രസ് തന്നെ

Jaihind Webdesk
Saturday, May 25, 2019

യുപിഎ സഹായത്തോടെ ലഭിച്ച 2 സീറ്റ് ഉള്‍പ്പെടെ 3 സീറ്റിന്‍റെ മാത്രം ബലത്തില്‍ ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്തുന്ന സിപിഎമ്മിന് ഇപ്പോഴും മുഖ്യ ശ്രതു കോൺഗ്രസ് തന്നെ. രാഷ്ട്രീയം മറന്ന് ബംഗാളിൽ ബിജെപിയെ സിപിഎം പിന്തുണച്ചു. കേരളത്തിലെ തോൽവിക്ക് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നു.

ലോകസഭ തെരഞ്ഞടുപ്പിൽ ബംഗാളിൽ സിപിഎം വട്ടപൂജ്യമായെങ്കിൽ കേരളത്തിൽ തുത്തെറിയപ്പെട്ടു. ത്രിപുരയിൽ കോൺഗ്രസിന് പിന്നിൽ മുന്നാം സ്ഥാനത്തായി. ബംഗാളിൽ മമത എന്ന് മുഖ്യശത്രുവിനെ നേരിടാൻ ബിജെപിയെ സിപിഎം പിന്തുണച്ചു. മമത വിരോധവും കോൺഗ്രസ് വിരോധവും ഒരു പോലെ പ്രചരിപ്പിച്ചപ്പോൾ പ്രവർത്തകർ കുട്ടത്തോടെ കോൺഗ്രസിൽ ചേർന്നു. സിപിഎമ്മിന്‍റെ ബ്രാഞ്ച് സംവിധാനം ബിജെപിയായി മാറി. കാൽ നൂറ്റാണ്ടായി ചെങ്കോട്ടയായിരുന്ന ത്രിപുരയിൽ പാർട്ടി മൂന്നാം സ്ഥാനത്താണ്.

കർണ്ണാടകയിലും സിപിഎം ബിജെപിയെ സഹായിക്കുകയായിരുന്നു. കേരളത്തിലെ ഇടതു മുന്നണിയിലെ സഖ്യകക്ഷിയായ ജെഡിഎസിന്‍റെ നേതാവ് എച്ച്.ഡി.ദേവഗൗഡയുടെ പരാജയം ഉറപ്പ് വരുത്തി തുംകുരിൽ ബിജെപിക്ക് വിജയം നൽകി. അവിടെ ദേവഗൗഡ ബിജെപിയോട് 3339 വോട്ടിന് തോറ്റപ്പോൾ സിപിഎം സ്ഥാനാർത്ഥി 17,227 വോട്ട് നേടി ബിജെപിയെ സഹായിച്ചു.

ഭരണം ബാക്കിയുള്ള കേരളത്തിലും വൻ തിരിച്ചടിയാണ് സിപിഎമ്മിന് ലഭിച്ചത്. വോട്ട് വിഹിതത്തിൽ വൻ കുറവ് ഉണ്ടായി.സി.പി എമ്മിന്‍റെ വോട്ടുകൾ ഗണ്യമായി ചോർന്നു. കുത്തക മണ്ഡലങ്ങൾ യു.ഡി.എഫ് പിടിച്ചെടുത്തു. ബിജെപിക്ക് എതിരെ ചെറുത്ത് നിൽപ്പ് നടത്തുന്നത് തങ്ങളാണന്ന് അവകാശ വാദവും തകർന്നടിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് ജനപിന്തുണ നഷ്ടമായി. എതിരാളികളെ വേട്ടയാടുന്നതും പുച്ഛിക്കുന്നതുമായ പിണറായി ശൈലി സിപിഎമ്മിനെ സർവ്വ നാശത്തിലേക്ക് എത്തിച്ചു. നവോത്ഥാനത്തിന്‍റെ മറവിൽ കേരളത്തിലെ ജനങ്ങളെ വർഗിയമയും ജാതിയുമായി വേർതിരിക്കാനുള്ള സിപിഎമ്മിന്‍റെ നീക്കത്തിനും ജനം ബാലറ്റിലൂടെ ചുട്ട മറുപടി നൽകി.

കോൺഗ്രസും ഡിഎംകെയും മുസ്ലീം ലീഗും ചേർന്ന മുന്നണിയിൽ നിന്നും തമിഴ് നാട്ടിൽ നിന്നും ലഭിച്ച രണ്ട് സീറ്റുകളുടെ ബലത്തിലാണ്. സിപിഎം ഇപ്പോൾ ദേശീയ പാർട്ടി പദവി നിലനിർത്തുന്നത്. മെലിഞ്ഞില്ലാതാകുമ്പോഴും അന്ധമായ കോൺഗ്രസ് വിരോധം പുലർത്തുന്ന സിപിഎം കുടുതൽ തകർച്ചയിലേക്കാണ് ഈ പ്പോൾ നീങ്ങുന്നത്

teevandi enkile ennodu para