സിപിഎം ക്രിമിനലുകളും പോലീസിലെ സിപിഎം അനുഭാവികളായ ഗുണ്ടകളും മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ വ്യാപകമായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധപ്രകടനം. ഡിജിപി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരെ ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി,പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ അപായപ്പെടുത്താന്‍ ശ്രമിച്ച പോലീസിന്റെ ആസൂത്രിത നടപടിയില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഡിസംബര്‍ 23ന് (ഇന്ന്)വൈകുന്നേരം സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി പ്രകടനം നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു.