റിസോർട്ട് വിവാദത്തില്‍ അന്വേഷണം വേണം; ചിന്താ ജെറോമിനെതിരെ കൊല്ലത്തെ റിസോർട്ടിലേക്ക് വാഴക്കുലയുമേന്തി കോണ്‍ഗ്രസ് പ്രതിഷേധം

കൊല്ലം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്‍റെ സ്റ്റാർ റിസോർട്ട്‌ വാസത്തിനെതിരെ വ്യാപക പ്രതിഷേധം. കൊല്ലം തങ്കശേരിയിലെ ഹോട്ടലിലേക്ക് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചു. കാവൽ ജംഗ്ഷനിൽ നിന്നും വാഴക്കുലയുമായിട്ടാണ് പ്രവർത്തകർ റിസോർട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. റിസോർട്ട് വിവാദത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടായിരുന്നു കോൺഗ്രസ് പ്രതിഷേധം.

മാർച്ച് റിസോർട്ടിന് സമീപം പോലീസ് തടഞ്ഞു. ചിന്താ ജെറോം യുവജന കമ്മീഷൻ അധ്യക്ഷ ആയതിന് ശേഷമുള്ള മുഴുവൻ വിവാദങ്ങളെ കുറിച്ചും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് സമരം ഉദ്ഘാടനം ചെയ്ത എഐസിസി അംഗം ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

Comments (0)
Add Comment