സൈനികരുടെ തൊഴിൽ ഇല്ലാതാക്കുന്ന മോദി സർക്കാരിന്‍റെ നടപടി അപലപനീയമെന്ന് കോൺഗ്രസ്

Wednesday, September 12, 2018

ഒന്നരലക്ഷം സൈനികരുടെ തൊഴിൽ കളയുന്ന മോദി സർക്കാർ നടപടി അപലപനീയമെന്ന് കോൺഗ്രസ്. റാഫേലിന് പിന്നാലെ ദുരൂഹത നിറഞ്ഞ പ്രതിരോധ മന്ത്രാലയത്തിന്റെ നീക്കമാണ് ഇതെന്ന് മനു അഭിഷേക് സിംഗ് വി പറഞ്ഞു. തസ്തികകൾ വെട്ടികുറച്ച് 7000 കോടിയോളം രൂപയ്ക്ക് ആയുധങ്ങൾ വാങ്ങാനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ നീക്കം ഇന്നലെ ജയ്ഹിന്ദ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.