മോദിക്കും അമിത് ഷായ്ക്കും ഒരു നീതി സാധാരണക്കാര്‍ക്ക് മറ്റൊരു നീതി : തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ്

വിവിപാറ്റ് ആദ്യം എണ്ണണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ്. എന്തുകൊണ്ടാണ് തങ്ങളുടെ ആവശ്യം തള്ളിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കണം. ഇക്കാര്യത്തിലും കമ്മീഷനില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി.

തെരഞ്ഞെടുപ്പിന്‍റെ വിശ്വാസ്യത ഉറപ്പാക്കാനായി പ്രതിപക്ഷത്തിന്‍റെ ആവശ്യം അംഗീകരിക്കേണ്ടതായിരുന്നു. ഇപ്പോഴത്തെ ആവശ്യം തള്ളിയതിൽ പോലും കമ്മീഷനിൽ ഭിന്നത ഉണ്ടോ എന്നറിയില്ലെന്നും മനു അഭിഷേക് സിംഗ്‌വി പരിഹസിച്ചു. പക്ഷപാതപരമായിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പെരുമാറുന്നത്. മോദിക്കും അമിത് ഷായ്ക്കും ഒരു നീതി സാധാരണക്കാർക്ക് മറ്റൊരു നീതി ഇതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കുന്നത്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ബി.ജെ.പിക്ക് ഇക്ട്രോണിക് വിക്ടറി മെഷീനാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിയിരിക്കുകയാണെന്നും മനു അഭിഷേക് സിംഗ്‌വി ആരോപിച്ചു. വിവിപാറ്റ് വിഷയത്തിൽ പ്രതിപക്ഷം കോടതിയെ സമീപിക്കില്ലെന്നും സിംഗ്‌വി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Election CommissionManu Abhishek Singhvi
Comments (0)
Add Comment