
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി പുറത്തിറക്കി. 37 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രഖ്യാപിച്ചത്. പ്രമുഖ നേതാക്കളുടെ സാന്നിധ്യം കൊണ്ടും അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിത്വങ്ങള്‍ കൊണ്ടും ശ്രദ്ധേയമാണ് പുതിയ പട്ടിക.
മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍ അരുവിക്കരയിലും, കെ.എസ്. ശബരീനാഥന്‍ നേമത്തും ജനവിധി തേടും. ആലപ്പുഴയുടെ കരുത്തനായ എം. ലിജു കായംകുളത്തും, മുന്‍ സ്പീക്കര്‍ എന്‍. ശക്തന്‍ നെയ്യാറ്റിന്‍കരയിലും മത്സരിക്കും. തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍ സ്ഥാനാര്‍ത്ഥിയായതും പട്ടികയിലെ പ്രധാന ആകര്‍ഷണമാണ്. കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാര്‍ത്ഥികളെ അന്തിമമായി തീരുമാനിച്ചത്.
സ്ഥാനാര്‍ത്ഥികളും മണ്ഡലങ്ങളും
- ഉദുമ: കെ. നീലകണ്ഠന്‍
- തൃക്കരിപ്പൂര്‍: സന്ദീപ് വാര്യര്‍
- കല്ല്യാശ്ശേരി: രാജീവന്‍ കപ്പച്ചേരി
- കണ്ണൂര്‍: അഡ്വ. ടി.ഒ. മോഹനന്‍
- മട്ടന്നൂര്‍: ചന്ദ്രന്‍ തില്ലങ്കേരി
- പട്ടാമ്പി: ടി.പി. ഷാജി
- ഷൊര്‍ണ്ണൂര്‍: പി. ഹരിഗോവിന്ദന്‍
- കുന്നംകുളം: അജയ് മോഹന്‍
- വടക്കാഞ്ചേരി: വൈശാഖ് നാരായണസ്വാമി
- പെരുമ്പാവൂര്‍: മനോജ് മൂത്തേടന്‍
- വൈപ്പിന്‍: ടോണി ചമ്മണി
- കൊച്ചി: മുഹമ്മദ് ഷിയാസ്
- തൃപ്പൂണിത്തുറ: ദീപക് ജോയ്
- ദേവികുളം (SC): എഫ്. രാജ
- ഉടുമ്പഞ്ചോല: അഡ്വ. സേനാപതി വേണു
- ഇടുക്കി: റോയ് കെ. പൗലോസ്
- പീരുമേട്: അഡ്വ. സിറിയക് തോമസ്
- ഏറ്റുമാനൂര്‍: നാട്ടകം സുരേഷ്
- കാഞ്ഞിരപ്പള്ളി: പ്രൊഫ. റോണി കെ. ബേബി
- പൂഞ്ഞാര്‍: സെബാസ്റ്റ്യന്‍ എം.ജെ. (അഡ്വ. സജി ജോസഫ്)
- ആലപ്പുഴ: എ.ഡി. തോമസ്
- കായംകുളം: എം. ലിജു
- ചെങ്ങന്നൂര്‍: എബി കുര്യാക്കോസ്
- റാന്നി: പഴകുളം മധു
- ആറന്മുള: അബിന്‍ വര്‍ക്കി
- കോന്നി: പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍
- അടൂര്‍ (SC): അഡ്വ. ശാന്തകുമാര്‍
- ചടയമംഗലം: എം.എം. നസീര്‍
- വര്‍ക്കല: വര്‍ക്കല കഹാര്‍
- നെടുമങ്ങാട്: മീനങ്കല്‍ കുമാര്‍
- വാമനപുരം: സുധീര്‍ഷാ പാലോട്
- കഴക്കൂട്ടം: ശരത്ചന്ദ്ര പ്രസാദ്
- നേമം: കെ.എസ്. ശബരീനാഥന്‍
- അരുവിക്കര: വി.എസ്. ശിവകുമാര്‍
- പാറശ്ശാല: നെയ്യാറ്റിന്‍കര സനല്‍
- കാട്ടാക്കട: എം.ആര്‍. ബൈജു
- നെയ്യാറ്റിന്‍കര: എന്‍. ശക്തന്‍