കൊവിഡ് ബൂസ്റ്റർ വാക്സിന്‍ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര നീക്കം ക്രൂരമെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Saturday, April 9, 2022

 

ന്യൂഡല്‍ഹി: കൊവിഡ് ബൂസ്റ്റർ ഡോസ് വാക്സിൻ സ്വകാര്യവൽക്കരിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ക്രൂരമായ തീരുമാനം പ്രതിഷേധാർഹമെന്ന് കോണ്‍ഗ്രസ്. 18-60 വയസ് പ്രായമുള്ളവർക്ക് സ്വകാര്യ സ്ഥാപനങ്ങൾ വഴി മാത്രം പണമടച്ച് ബൂസ്റ്റർ വാക്സിൻ ലഭ്യമാക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കാനാവില്ല. തികച്ചും വിവേചനപരമാണ് കേന്ദ്ര സർക്കാരിന്‍റെ വാക്സിൻ നയം. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും രൂക്ഷമായ ഈ സമയത്ത് വാക്സിൻ സൗജന്യമായി വിതരണം ചെയ്യണമെന്നും കോൺഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്‌വി പറഞ്ഞു.