ജുഡീഷ്യറിയെക്കുറിച്ച് എംപിമാര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ ഒറ്റതിരിഞ്ഞ് കാണേണ്ടതല്ല. ബിജെപി വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന നയത്തിന്റെ തുടര്‍ച്ചതന്നെയാണ്. വഖഫ് നിയമം സുപ്രീംകോടതിയിലെത്തിയപ്പോള്‍ അതിന്റെ വിധി ന്യായത്തെ ബാധിക്കാന്‍ പോലും സാദ്ധ്യതയുള്ള പരാമര്‍ശങ്ങളാണ് അവരുടെ നേതാക്കളുടേയും പാര്‍ലമെന്റ് അംഗങ്ങളുടേയും ഭാഗത്തു നിന്ന് ഉണ്ടായത്. വിധിയുടെ പേരില്‍ സുപ്രീം കോടതിയെ പോലും കുറ്റപ്പെടുത്താന്‍ ധൈര്യം കാണിച്ചിരിക്കുകയാണ് ബിജെപി അംഗങ്ങള്‍
നിഷികാന്ത് ദുബൈ പാര്‍ലമെന്റിലെ സ്ഥിരം ബഹളക്കാരനാണ്. വളരെ പ്രകോപനപരമായ പ്രസ്താവനകള്‍ തുടര്‍ച്ചയായി നിഷികാന്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാവാറുണ്ട്. മാത്രമല്ല പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിനേയും ഇദ്ദേഹം നിരന്തരം സബ്മിഷനും മറ്റുമായി എത്തി തടസ്സപ്പെടുത്തുന്നു എന്ന് ആരോപണം നേരിടുന്നുണ്ട്. . ഝാര്‍ഖണ്ഡില്‍ നിന്നുള്ള നിഷികാന്തിന്റെ പ്രസ്താവന തള്ളിയെങ്കിലും അത് ബിജെപിയുടെ തന്ത്രമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. കുറ്റപ്പെടുത്തി . കോടതിയലക്ഷ്യമാണ് അദ്ദേഹം ചെയ്തതെന്നും കെ സി വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു. കോടതിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമമാണ് നടന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന പ്രസ്ത്ാവനയാണിത്. ചീഫ് ജസ്‌ററിനെ എതിരേയുള്ള പ്രസ്താവന കോടതിയലക്ഷ്യമാണ്. സ്വാഭാവികമായി ഈ പ്രസ്താവന നടത്തിയാളിനെതിരേ നടപടി എടുക്കേണ്ടതാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
ഇന്ത്യന്‍ ചീഫ് ജസ്റ്റിസിനെക്കുറിച്ച് ബിജെപി എംപിമാര്‍ നടത്തുന്ന പരാമര്‍ശങ്ങളില്‍ നിന്ന് ബിജെപി അദ്ധ്യക്ഷന് ഒഴിവാകാന്‍ കഴിയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് എംപി പറഞ്ഞു. സ്ഥിരമായി വിദ്വേഷ പ്രസംഗം നടത്തുന്നവരാണ് ഈ എംപിമാര്‍. രാജ്യത്തെ പല സമൂഹങ്ങളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും അപമാനിക്കാനും ആക്രമിക്കാനും ഇവരെ പലപ്പോഴും ബിജെപി ഉപയോഗിക്കുന്നു. ബിജെപി അദ്ധ്യക്ഷന്റെ വിശദീകരണം രാഷ്ട്രീയ കാപട്യമാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.
വഖഫ് നിയമത്തെയും പശ്ചിമ ബംഗാളിലെ സമീപകാല അക്രമങ്ങളെയും കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞതാണ് വിവാദമായത്. ഈ രാജ്യത്തെ എല്ലാ ആഭ്യന്തര യുദ്ധങ്ങള്‍ക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് ഉത്തരവാദിയെന്ന് നിലയിലുള്ള പ്രസ്താവനയാണ് ഇദ്ദേഹം നടത്തിയത് .
ജുഡീഷ്യറിയെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ അടുത്തിടെ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ചും രമേശ് ഒരു പരോക്ഷ പരാമര്‍ശം നടത്തി, ”ഉയര്‍ന്ന ഭരണഘടനാ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ട ഒരാള്‍ ജുഡീഷ്യറിയെക്കുറിച്ച് തുടര്‍ച്ചയായി നടത്തുന്ന വിമര്‍ശനങ്ങളില്‍ ബിജെപി നിശബ്ദനാണ്. ഈ പരാമര്‍ശങ്ങളെക്കുറിച്ച് അദ്ധ്യക്ഷന് എന്താണ് പറയാനുള്ളത്? ബിജെപി അവ അംഗീകരിക്കുന്നുണ്ടോ?” ജയറാം രമേശ് ചോദിച്ചു
ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരായ ആക്രമണങ്ങളില്‍ പ്രധാനമന്ത്രിയുടെ തുടര്‍ച്ചയായ മൗനവും ആശങ്കപ്പെടുത്തുന്നതാണ്. അവരെ പിന്തുണയ്ക്കുന്നില്ലെങ്കില്‍ ഈ രണ്ട് എംപിമാര്‍ക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു
ബിജെപിയുടെ ഈ പ്രസ്താവനകള്‍ക്ക് എതിരേ കോണ്‍ഗ്രസില്‍ നിന്നും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇതുവരെയുള്ള ഒരു രാജ്യസഭാ ചെയര്‍മാനും ഇതുപോലുള്ള ‘രാഷ്ട്രീയ പ്രസ്താവനകള്‍’ നടത്തുന്നത് താന്‍ കണ്ടിട്ടില്ലെന്ന് രാജ്യസഭാ അംഗം കപില്‍ സിബല്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു