തകർത്ത കൊടിമരം ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കൊണ്ടുതന്നെ പുനഃസ്ഥാപിപ്പിച്ച് കോണ്‍ഗ്രസ് | Video Story

Jaihind News Bureau
Friday, September 4, 2020

 

മലപ്പുറം : പൊന്നാനിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തകർത്ത കൊടിമരം ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കൊണ്ട് തന്നെ കോൺഗ്രസ്‌ പ്രവർത്തകർ പുനഃസ്ഥാപിപ്പിച്ചു. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തുന്ന വ്യാപക അക്രമത്തിന്‍റെ ഭാഗമായായിരുന്നു കോണ്‍ഗ്രസിന്‍റെ കൊടിമരം തകർത്തത്.

പൊന്നാനി നന്നംമുക്കിൽ ഓഗസ്റ്റ് 31 ന് ആണ് സംഭവം. വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ നന്നംമുക്കിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. തുടർന്ന് പ്രകടനം കടന്നുപോയതിന് സമീപത്തുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ കൊടിമരം ഡി.വൈ.എഫ്.ഐ പ്രവർത്തകർ തകർത്തു. ഉടൻ തന്നെ കോണ്‍ഗ്രസ് നന്നംമുക്ക് വൈസ് പ്രസിഡന്‍റ്‌ അബ്ദുൽ കലാം, പ്രാദേശിക സി.പി.എം-ഡി.വൈ.എഫ്.ഐ നേതാക്കളുമായി ബന്ധപ്പെട്ട് കോൺഗ്രസിന്‍റെ കൊടിമരം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.

ഇന്നലെ രാത്രിയോടെ ഡി.വൈ.എഫ്.ഐ കൊടിമരം പുനഃസ്ഥാപിച്ചു നൽകുകയായിരുന്നു. തുടർന്ന് കോണ്‍ഗ്രസ് പ്രവർത്തകർ പുതിയ കൊടിമരത്തിൽ കോൺഗ്രസിന്‍റെ പതാക ഉയർത്തി ആഹ്ലാദം പങ്കിട്ടു.

https://www.youtube.com/watch?v=zqPo53thvAU