നെഹ്‌റു കുടുംബത്തിന് എസ്പി ജി സുരക്ഷ പിന്‍വലിച്ചതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. നെഹ്‌റു കുടുംബത്തിന് ഇപ്പോഴും സുരക്ഷ ഭീക്ഷണി നില നില്ക്കുന്നതായി സംഘടനാ കാര്യ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചപ്പോള്‍ രണ്ട് പ്രധാന മന്ത്രിമാരെ നഷ്ടപ്പെട്ട കുടുംബത്തിന്റെ സുരക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ്ങ് സുര്‍ജ വാല പറഞ്ഞു.
നെഹ്‌റു കുടുംബത്തിന്റെ എസ് പി ജി സുരക്ഷ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. കേന്ദ്ര സര്‍ക്കാരിന്റെത് രാഷ്ട്രീയ പകപോക്കലാണെന്നും നെഹ്‌റു കുടുംബത്തിന് ഇപ്പോഴും ഭീക്ഷണി നിലനില്ക്കുന്നുണ്ടെന്നും സംഘടനാ കാര്യ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപടി മനുഷ്യത്വ രഹിതമെന്നും രണ്ട് പ്രധാന മന്ത്രിമാരെ നഷ്ടപ്പെട്ട കുടുംബത്തിന്റെ സുരക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. എസ് പി ജി സുരക്ഷ പിന്‍വലിച്ചതിലൂടെ വക്തി വൈരാഗ്യം തീര്‍ക്കുന്ന രീതിയിലേക്ക് ബിജെപി തരംതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ട്വിറ്റ് ചെയ്തു.