കോൺഗ്രസ് പാർലമെന്‍ററി പാർട്ടി പുനഃസംഘടിപ്പിച്ചു; എംകെ രാഘവന്‍ എംപി സെക്രട്ടറി

Jaihind Webdesk
Monday, December 20, 2021

 

ന്യൂഡല്‍ഹി : കോൺഗ്രസ് പാർലമെന്‍ററി പാർട്ടി പുനഃസംഘടിപ്പിച്ചു. എംകെ രാഘവൻ എംപിയെ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി സെക്രട്ടറിയായി തെരഞ്ഞെടുത്തു. എംകെ രാഘവന്‍ ഉള്‍പ്പെടെ മൂന്ന് സെക്രട്ടറിമാരാണുള്ളത്. സന്തോഖ് സിംഗ് ചൌധരി, ഡോ. ആമി യാഞ്ജിക്ക് എന്നിവരാണ് മറ്റ് രണ്ടുപേർ. ഡി.കെ സുരേഷിനെ ട്രഷററായും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തെരഞ്ഞെടുത്തു.

എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ 22 അംഗങ്ങളാണുള്ളത്. മൂന്ന് പുതുമുഖങ്ങളെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. അടൂർ പ്രകാശ്, ബെന്നി ബെഹനാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവരെയാണ് തെരഞ്ഞെടുത്തത്. കൊടിക്കുന്നിൽ സുരേഷ് എംപി ചീഫ് വിപ്പായി തുടരും.

സെക്രട്ടറിമാർ :

 1. സന്തോഖ് സിംഗ് ചൌധരി
 2. എംകെ രാഘവന്‍
 3. ഡോ. ആമി യാഞ്ജിക്

ട്രഷറര്‍ :

 1. ഡികെ സുരേഷ്

എക്സിക്യൂട്ടീവ് കമ്മിറ്റി :

 1. തിരുനാവക്കരശർ
 2. ഫ്രാന്‍സിസ്കോ സാർദിന
 3. ഗുർജീത് സിംഗ് ഓജ്‌ല
 4. കൊമാട്ടിറെഡ്ഢി വെങ്കട് റെഡ്ഢി
 5. പ്രദ്യുത് ബൊർദോലോ
 6. പ്രതിഭാ സിംഗ്
 7. അടൂർ പ്രകാശ്
 8. ഗീതാ കോഡ
 9. ബെന്നി ബഹനാന്‍
 10. ജസ്ബിർ സിംഗ് ഗില്‍ ദിംപ
 11. കാർത്തി ചിദംബരം
 12. സുരേഷ് ധനോർക്കർ
 13. നകുല്‍ നാഥ്
 14. മൊഹമ്മദ് ജാവേദ്
 15. രാജ്മോഹന്‍ ഉണ്ണിത്താന്‍
 16. ഫുലോ ദേവി നേതം
 17. നരന്‍ഭായ് ജെ രത്‌വ
 18. ഷംസീർ സിംഗ് ദുലോ
 19. ദീപേന്ദർ ഹൂഡ
 20. ജിസി ചന്ദ്രശേഖർ
 21. നീരജ് ദാംഗി
 22. പ്രദീപ് താമ്ത