കോൺഗ്രസ് നവമാധ്യമ ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു

Jaihind News Bureau
Thursday, February 11, 2021

തിരുവനന്തപുരം : എഐസിസി സാമൂഹ്യമാധ്യമ വിഭാഗത്തിന്റെ നേതൃത്വത്തിൽ “ജനാധിപത്യം സംരക്ഷിക്കാൻ കോൺഗ്രസ് സോഷ്യൽ മീഡിയയിൽ അംഗമാകുക” എന്നപേരിൽ ക്യാമ്പയിൻ ആരംഭിച്ചു. കെപിസിസി ആസ്ഥാനത്ത് കെപിസിസി വൈസ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു.

1800 1200 00044 എന്ന നമ്പറിൽ ഒരു മിസ്ഡ് കോൾ നൽകിയോ. 7574000525 എന്ന നമ്പറിൽ വാട്സാപ്പ് സന്ദേശം അയച്ചോ www.incsmw.in, www.incsmwarriors.com എന്ന വെബ്സൈറ്റ് വഴിയോ നിങ്ങൾക്കും കൊണ്ഗ്രെസ്സ് പാർട്ടി സമൂഹ മാധ്യമ പോരാളിയാകാം. ഒരു പാർലമെന്റ് മണ്ഡലത്തിൽ 5000 പേരെ പരിശീലനം നൽകി കൊണ്ഗ്രെസ്സ് സമൂഹ മാധ്യമ വിഭഗം വിപുലീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

2020 ഫെബ്രുവരി 8 തിങ്കളാഴ്ചയാണ് ദേശീയ തലത്തിൽ കാമ്പയിൻ ആരംഭിച്ചത്. കെപിസിസി ജനറൽ സെക്രട്ടറി കെപി അനിൽകുമാർ എ ഐ സി സി സോഷ്യൽ മീഡിയ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മാത്യു ആന്റണി എന്നിവർ ലോഗോ പ്രകാശനത്തിൽ പങ്കെടുത്തു.