മലപ്പുറം: നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സജ്ജമാണണെന്ന് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ട് വി.എസ്.ജോയ്. ആര്യാടന്‍ മുഹമ്മദിന്റെയും വി.വി പ്രകാശിന്റെയും എക്കാലത്തേയും ആഗ്രഹമാണ് നിലമ്പൂര്‍ തിരിച്ചുപിടിക്കുക എന്നത്. അത് നിറവേറ്റുമെന്നും വി.എസ് ജോയ് പറഞ്ഞു.
യുക്തമായ സമയത്ത് ശക്തനായ സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്റ് പ്രഖ്യാപിക്കുമെന്നും പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താവും തെരെഞ്ഞെടുപ്പ് ഫലമെന്നും ജോയ് പറഞ്ഞു. അന്‍വറിന്റെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്. സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.