വയനാടിന് വീണ്ടും രാഹുല്‍ ഗാന്ധിയുടെ കൈത്താങ്ങ്; രാഹുല്‍ ഗാന്ധിയുടെ നിർദേശപ്രകാരം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിക്ക് 25 ലക്ഷം അനുവദിച്ച് കോണ്‍ഗ്രസ് രാജ്യസഭാ എം.പി കുമാർ കേത്കർ

Jaihind News Bureau
Sunday, March 29, 2020

 

വയനാടിന് വീണ്ടും രാഹുല്‍ ഗാന്ധിയുടെ കൈത്താങ്ങ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 25 ലക്ഷം രൂപ അനുവദിച്ച് കോൺഗ്രസ് രാജ്യസഭാ എം.പി കുമാർ കേത്കർ. രാഹുല്‍ ഗാന്ധിയുടെ നിർദേശ പ്രകാരമാണ് നടപടി.

ഐ.സി.യു വെന്‍റിലേറ്ററുകൾ വാങ്ങുന്നതിനായി  15 ലക്ഷം രൂപയും പരിശോധനകൾക്കും മറ്റ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി 10 ലക്ഷം രൂപയുമാണ് എം.പി ഫണ്ടില്‍ നിന്ന് അനുവദിച്ചത്. നേരത്തെ കൊവിഡ് പരിശോധനകള്‍ക്കാവശ്യമായ തെർമല്‍ സ്കാനറുകളും മറ്റും രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ എത്തിച്ചിരുന്നു.