തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോണ്ഗ്രസ് പ്രവർത്തകർ പ്രതിഷേധം ഉയർത്തും. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കു നേരെ അസമിൽ ബിജെപി ആർഎസ്എസ് ഗുണ്ടാസംഘങ്ങൾ നടത്തിയ അതിക്രമത്തിനെതിരെ യാണ് കോണ്ഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. തിരുവനന്തപുരം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കോണ്ഗ്രസ് പ്രവർത്തകർ രാജ് ഭവനിലേക്കാണ് മാർച്ച് നടത്തുന്നത്. വൈകുന്നേരം അഞ്ചുമണിക്ക് മ്യൂസിയം ജംഗ്ഷനിൽ നിന്നും രാജ്ഭവനിലേക്കാണ് മാർച്ച്. കൊല്ലം ചിന്നക്കടയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. വിവിധ ജില്ലകളിലും സമാനമായ നിലയിൽ പ്രതിഷേധ സമരങ്ങൾ ഉയരും.