മുഖ്യമന്ത്രിയുടെ രാജിക്കായി പത്തനംതിട്ടയിലും കോണ്‍ഗ്രസ് പ്രതിഷേധം; വി.ടി ബല്‍റാം ഉദ്ഘാടനം ചെയ്തു

Jaihind Webdesk
Friday, June 10, 2022

 

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചത് പോലീസുമായി ബലപ്രയോഗത്തിന് ഇടയാക്കി. ധർണ്ണ കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി ബൽറാം ഉദ്ഘാടനം ചെയ്തു. പിണറായി വിജയൻ മുമ്പ് പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ തെല്ലെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ അദ്ദേഹം രാജിവെക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വി.ടി ബൽറാം ആവശ്യപ്പെട്ടു. പത്തനംതിട്ട ഡിസിസി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ അധ്യക്ഷത വഹിച്ചു.