തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാകുന്നു. പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍ എന്ന മുദ്രാവാക്യമായി ഇന്ന് കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഭവന് മുന്നില്‍ പ്രതിഷേധിക്കും. കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രതിഷേധ സമരത്തില്‍ കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും യു.ഡി.എഫ് കണ്‍വീനറും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്‍റെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് രാജ്ഭവന് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിക്കുന്നത്. അതേസമയം സിഎഎ ചട്ടം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയംഗം രമേശ് ചെന്നിത്തല സുപ്രീംകോടതിയെ സമീപിക്കും.