കൊല്ലത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ പോലീസ് ലാത്തിച്ചാർജ്; നിരവധി പ്രവർത്തകർക്ക് പരിക്ക്

Jaihind Webdesk
Friday, June 10, 2022

കൊല്ലം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊല്ലം കളക്ടറേറ്റിലേക്ക് കോൺഗ്രസ് പ്രവർത്തകർ
നടത്തിയ മാർച്ചിന് നേരെ പോലിസ് അതിക്രമം. പ്രവർത്തകർക്ക് നേരേ പോലീസ് ലാത്തിച്ചാർജ് നടത്തി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ജില്ലാ പഞ്ചായത്തിനു മുന്നിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ കളക്ടറേറ്റിന് സമീപം പോലീസ് തടഞ്ഞു. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. തുടർന്ന് കെ മുരളീധരൻ എംപി മാർച്ച് ഉദ്ഘാടനം ചെയ്തു. സ്വർണ്ണക്കടത്ത് കേസിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി രാജി വെച്ച് മാറി നിന്ന് അന്വേഷണം നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.