സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം; കോണ്‍ഗ്രസിന്‍റെ സമരം വിജയിച്ചു, നിരാഹാരം അവസാനിപ്പിച്ച് നേതാക്കള്‍

Jaihind Webdesk
Saturday, March 9, 2024

തിരുവനന്തപുരം: സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട  സാഹചര്യത്തില്‍ നിരാഹാരസമരം അവസാനിപ്പിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ നീതി തേടി  കോണ്‍ഗ്രസ് നേതാക്കള്‍ ആറ് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്നു. സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശ് മുഖ്യമന്ത്രിയെ കാണുകയും സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് കോണ്‍ഗ്രസ് നേതാക്കളുടെ നിരാഹാരസമരം അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

കോണ്‍ഗ്രസിന്‍റെ സമരം വിജയിച്ചെന്ന് സിദ്ധാർത്ഥന്‍റെ അച്ഛന്‍ പറഞ്ഞു. തുടർന്ന് സമര പന്തലില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എത്തുകയും അദ്ദേഹം  സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശ് ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തു. സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ നീതി തേടി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധങ്ങള്‍ പലതവണ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.