നൂറനാട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്തു; കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

Jaihind Webdesk
Sunday, May 22, 2022

 

ആലപ്പുഴ: നൂറനാട് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ഹരിപ്രസാദിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ പ്രതിഷേധം. പ്രദേശത്ത് സിപിഐ-കോണ്‍ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.  പക്ഷപാതപരമായ പോലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ സിപിഐ കൊടി ഉയർത്തിയതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തര്‍ക്കം നിലനിന്നിരുന്നു. തുടർന്ന് സിപിഐ പ്രവര്‍ത്തകർ കോണ്‍ഗ്രസ് ഓഫീസ് ആക്രമിക്കുകയും പ്രവര്‍ത്തകരെ മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുന്നുണ്ട്. അക്രമം അഴിച്ചുവിട്ടിട്ടും സിപിഐ  പ്രവർത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ഉയർത്തിയത്.