‘മുഖ്യമന്ത്രി കള്ളക്കടത്തുകാരുടെ ക്യാപ്റ്റന്‍’; ആലപ്പുഴയിലെ പ്രതിഷേധ മാർച്ച് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

Jaihind Webdesk
Friday, June 10, 2022

ആലപ്പുഴ: സ്വർണ്ണക്കടത്തിലെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കളക്‌ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി കള്ളക്കടത്തുകാരുടെ ക്യാപ്റ്റനെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഡിസിസി പ്രസിഡന്‍റ് ബാബു പ്രസാദിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.