പ്രതിഷേധം പടരുന്നു ; ഇന്ത്യാ ഗേറ്റിന് മുന്നിൽ ട്രാക്ടർ കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് ; ഡല്‍ഹിയില്‍ ലഫ്. ഗവർണറുടെ വസതിയിലേക്ക് മാർച്ച്

 

ന്യൂഡല്‍ഹി: കർഷക വിരുദ്ധ നിയമങ്ങൾക്കെതിരായ  പ്രതിഷേധം തുടരുന്നു. ഡൽഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഫ്. ഗവർണറുടെ വസതിയിലേക്ക്  അൽപസമയത്തിനകം മാർച്ച് നടത്തും.  ഇന്ത്യാ ഗേറ്റിന് മുന്നിൽ പഞ്ചാബിൽ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ട്രാക്ടർ കത്തിച്ച് പ്രതിഷേധിച്ചു.

കർഷക ദ്രോഹ നടപടികള്‍ക്കെതിരെ  കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ രാജ്ഭവൻ മാര്‍ച്ചും ഇന്ന് നടക്കും. കർഷക സംഘടനകൾ ആഹ്വനം ചെയ്ത ട്രെയിൻ തടയൽ സമരവും തുടരുകയാണ്. നിയമങ്ങൾക്കെതിരെ ടി.എൻ പ്രതാപൻ എംപി ഇന്ന് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കും. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് രാഷ്ട്രപതി ഒപ്പുവെച്ച ബില്ലെന്ന് അദ്ദേഹം പറഞ്ഞു.

കെപിസിസിയുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാർച്ച് രാവിലെ 10 ന് ആരംഭിക്കും. തുടര്‍ന്ന്‌ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ രാജ്‌ഭവനിലെത്തി ഗവര്‍ണറെ കണ്ട്‌ നിവേദനം നല്‍കും. രാജ്‌ഭവന്‌ മുന്നില്‍ നടക്കുന്ന സത്യഗ്രഹ സമരത്തില്‍ കോണ്‍ഗ്രസിന്‍റെ സമുന്നത നേതാക്കള്‍ പങ്കെടുക്കും.

Comments (0)
Add Comment