അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ഓണ്‍ലൈന്‍ പഠനം: സംസ്ഥാനത്തെ എ.ഇ.ഒ ഓഫീസുകള്‍ക്ക് മുന്നില്‍ ഇന്ന് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ ധര്‍ണ്ണ

Jaihind News Bureau
Monday, June 8, 2020

 

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ഓണ്‍ലൈന്‍ ക്ലാസ് നടത്തി വിദ്യാര്‍ത്ഥികളെ വഞ്ചിച്ചതിനെതിരെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനത്തെ 163 എ.ഇ.ഒ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും. പ്രതിഷേധ ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജഗതി ഡി.പി.ഐ ഓഫീസിന് മുന്നില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും.

സ്റ്റാച്യു എ.ഇ.ഒ ഓഫീസിന് മുന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരീക്ഷാ ഭവന് മുന്നില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സനും ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി,ഡി.സി.സി ഭാരവാഹികള്‍,എം.പിമാര്‍,എം.എല്‍.എമാര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്‍റെ സമുന്നത നേതാക്കള്‍ സംസ്ഥാനവ്യാപകമയി നടക്കുന്ന പ്രതിഷേധ ധര്‍ണ്ണയില്‍ പങ്കെടുക്കും.