കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; മല്ലികാർജുന്‍ ഖാർഗെ പത്രിക സമർപ്പിച്ചു

Jaihind Webdesk
Friday, September 30, 2022

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ മുതിർന്ന നേതാവ് മല്ലികാർജുന്‍ ഖാർഗെ നാമനിർദേശ പത്രിക സമർപ്പിച്ചു. താന്‍ കോണ്‍ഗ്രസിന്‍റെ ആശയത്തിനൊപ്പമാണെന്നും എല്ലാവരുടെയും പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു. എഐസിസി ആസ്ഥാനത്തെത്തി പത്രിക സമർപ്പിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഒക്ടോബർ 17 നാണ് കോണ്‍ഗ്രസ് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 21 ന് നടക്കും.