കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രി വിട്ടു

Monday, June 20, 2022

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രി വിട്ടു. കൊവിഡ് കാരണമുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വസനനാളിയിൽ അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയിലായിരുന്നു. സോണിയാ ഗാന്ധിക്ക് ഡോക്ടര്‍മാര്‍‌ വീട്ടില്‍ വിശ്രമം നിർദേശിച്ചതായി മാധ്യമ വിഭാഗം ചെയർമാൻ ജയറാം രമേശ് അറിയിച്ചു.