കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ശശി തരൂർ നാമനിർദേശ പത്രിക സമർപ്പിച്ചു

Jaihind Webdesk
Friday, September 30, 2022

 

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തെരെഞ്ഞെടുപ്പിനായി ശശി തരൂർ എം.പി നാമനിർദേശ പത്രിക സമർപ്പിച്ചു. എഐസിസി ആസ്ഥാനത്ത് എത്തിയ ശശി തരൂർ മധുസൂദനൻ മിസ്ത്രിയ്ക്ക് മുമ്പിലാണ് പത്രിക സമർപ്പിച്ചത്. ചേറ്റൂർ ശങ്കരൻ നായർക്ക് ശേഷം 125 വർഷങ്ങൾക്ക് ഇപ്പുറമാണ് മറ്റൊരു മലയാളി എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. 1897 ലാണ് ചേറ്റൂർ ശങ്കരൻ നായർ എഐസിസി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചത്.