കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് 24 ന് റായ്പൂരില്‍ തുടക്കം; 15,000 പ്രതിനിധികള്‍ പങ്കെടുക്കും

Jaihind Webdesk
Sunday, February 19, 2023

 

ന്യൂഡല്‍ഹി: കോൺഗ്രസ് പ്ലീനറി സമ്മേളനം റായ്പൂരിൽ ഈ മാസം 24 മുതൽ. രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനം ആരംഭിക്കും. മൂന്ന് ദിവസങ്ങളിലായി 15,000 പേർ പങ്കെടുക്കും. ഭാരത് ജോഡോ യാത്രയിലെ സ്ഥിരം പദയാത്രികരും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.