
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് രാജ്യവ്യാപക അനുസ്മരണ പരിപാടികള്‍ നടത്തി കോണ്‍ഗ്രസ്. ഡല്‍ഹി ശക്തിസ്ഥലില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. അതേസമയം, കെപിസിസിയില്‍ നടത്തിയ അനുസ്മരണ ചടങ്ങില്‍ നിരവധി പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. കെപിസിസി ആസ്ഥാനത്ത് നടന്ന പുഷ്പാര്‍ച്ചനയില്‍ കോണ്‍ഗ്രസ പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി, മുന്‍ കെപിസിസി അധ്യക്ഷന്‍മാരായ വിഎം സുധീരന്‍, എംഎം ഹസന്‍, കെ.മുരളീധരന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു.
കോഴിക്കോട് ഇന്ദിരാഗാന്ധി അനുസ്മരണം കോഴിക്കോട് ഡി.സി സി യില്‍ ഭദ്രദീപം കൊളുത്തി ദീപാ ഭാസ് മുന്‍ഷി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡണ്ട് അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ എം.കെ. രാഘവന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. കെ. കെ ജയന്ത്, കെ.സി. അബു എന്നിവര്‍ പങ്കെടുത്തു. ഇന്ദിരാഗാന്ധി അനുസ്മരണത്തോട് അനുബന്ധിച്ച് സേവാദള്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ ജില്ലാ പ്രസിഡന്റ് ശ്യാം ചലാനയുടെ അധ്യക്ഷതയില്‍ നടത്തുന്ന രക്ത ദാന ക്യാമ്പ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഉദ്ഘാടനം ചെയ്തു. എം കെ രാഘവന്‍ എം പി, ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
ആലപ്പുഴ ഡിസിസിയില്‍ പ്രസിഡന്റ് ബാബു പ്രസാദ് പുഷ്പാര്‍ച്ചന നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി എ.എ ഷുക്കൂര്‍, എം.എ ജോബ്, മുന്‍ എംല്‍എ ഷാനിമോള്‍ ഉസ്മാന്‍, മുന്‍ എംഎല്‍എ ഡി സുഗതന്‍, മറ്റു ഡിസിസി ഭാരവാഹികളും അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു
എറണാകുളം ഡിസിസി യില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗം കെ ബാബു എം എല്‍ എ ഉദ്ഘാടനം ചെയ്തു. എം എല്‍ എ മാരായ ടി ജെ വിനോദ്, അന്‍വര്‍ സാദത്ത്, ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എറണാകുളം ജില്ലാ യു ഡി എഫ് കണ്‍വീനര്‍ ഡോമീനിക് പ്രസന്റേഷന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു.
തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാ പ്രിയദർശനിയുടെ 41-)0 രക്തസാക്ഷി ദിനാചരണം തൊടുപുഴ രാജീവ് ഭവനിൽ വച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബിന്റെ അധ്യക്ഷതയിൽ നടത്തി.. ഡിസിസി പ്രസിഡന്റ്, സി.പി.മാത്യു അനുസ്മരണ പരിപാടിയുടെ ഉൽഘാടനം നിർവ്വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.എസ്.അശോകൻ മുഖ്യ പ്രഭാഷണം നടത്തി.