കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയെ തെലങ്കാന സംസ്ഥാനത്തിന്‍റെ വരണാധികാരിയായി നിയമിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിയാണ് ഇതുസംബന്ധിച്ച നിയമനം നടത്തിയത്. എത്രയും വേഗം തെലങ്കാനയിൽ എത്തി അംഗത്വ വിതരണവുമായി നടപടികൾ വേഗത്തിലാക്കാനാണ് നിർദ്ദേശം.