ഗുജറാത്തിൽ രാജ്യസഭസീറ്റിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ദിവസങ്ങളിലായി നടത്തുന്നത് ഭരണഘടന വിരുദ്ധം

Jaihind Webdesk
Thursday, June 13, 2019

ഗുജറാത്തിൽ ഒഴിവ് വന്ന രണ്ട് രാജ്യസഭ സീറ്റുകളിലേക്ക് രണ്ട് ദിവസങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുന്നത് ഭരണഘടന വിരുദ്ധമെന്ന് മനു അഭിഷേക് സിങ് വി. രണ്ട് തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തിയാൽ ഒരു സീറ്റ് പ്രതിപക്ഷത്തിന് ലഭിക്കും. രണ്ട് തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്തണം. ഈ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ആവശ്യപ്പെടുമെന്നും മനു അഭിഷേക് സിങ് വി പറഞ്ഞു.[yop_poll id=2]