കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ്; ആക്രമണം നടത്തിയത് ബൈക്കിലെത്തിയവർ

Jaihind Webdesk
Wednesday, September 21, 2022

കണ്ണൂർ: ചെമ്പിലോട് നിർമ്മാണത്തിലിരിക്കുന്ന കോൺഗ്രസ് ഓഫിസിന് നേരെ ബോംബേറ്. മുതുകുറ്റി ആശാരിമെട്ടയിൽ നിർമ്മിക്കുന്ന പ്രിയദർശിനി മന്ദിരത്തിന് നേരെ ഇന്ന് പുലർച്ചെയാണ് ബോംബെറിഞ്ഞത്. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. അക്രമത്തിന് പിന്നിൽ സിപിഎമ്മെന്ന് കോൺഗ്രസ്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ബോംബേറുണ്ടായത്. ഉഗ്രശേഷിയുള്ള ബോംബാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ഓഫീസിന് അകത്തെ ചുമരും ഫർണ്ണിച്ചറുകളും തകർന്നു. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പോലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. കെട്ടിടത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അക്രമം നടന്നത്. ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജും മറ്റ് നേതാക്കളും സ്ഥലം സന്ദർശിച്ചു. അക്രമികളെ എത്രയും വേഗം പിടികൂടണമെന്ന് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.