കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിവിറിന് രാജ് സ്ഥാനിലെ ഉദയപുരില്‍ നാളെ തുടക്കമാകും. പാര്‍ട്ടിയെ സംഘടന തലത്തില്‍ ശക്തി പെടുത്തതിനും തെരഞ്ഞടുപ്പ് നേരിടുന്നതിലെ തന്ത്രങ്ങളും സംഘടന വിഷയങ്ങളും മെയ് 15 വരെ 3 ദിവസം നീണ്ടു നില്ക്കുന്ന ശിബിരം ചര്‍ച്ച ചെയും . രാജ് സ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ,കോണ്‍ഗ്രസ് സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി തുടങ്ങിയവരാണ് ശിബിരത്തിന് ചുക്കാന്‍ പിടിക്കുന്നത്.
കോൺഗ്രസ് പാർട്ടിയുടെ തിരിച്ചുവരവിന് അച്ചടക്കവും കഠിനാധ്വാനവും ഐക്യവുമാണ് വേണ്ടതെന്ന് സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു. പാർട്ടിയാണ് പ്രധാനമെന്നും പ്രതിസന്ധി ഘട്ടത്തിലാണ് പ്രവർത്തകരെല്ലാം ഒറ്റക്കെട്ടായി പാർട്ടിയോടെപ്പം നില്‍ക്കേണ്ടെതെന്നും അവർ പറഞ്ഞു.
രാഷ്ട്രീയ വിഷയങ്ങള്‍, സാമ്പത്തികം, സാമൂഹ്യ നീതി, കർഷകർ , യുവജനങ്ങള്‍, സംഘടനാ വിഷയങ്ങള്‍ എന്നിവ 6 പട്ടികകളാക്കി തരം തിരിച്ച് ചർച്ചകള്‍ നടത്തും. തെരഞ്ഞെടുപ്പ് നടത്തിപ്പിനുള്ള പ്രത്യേക കമ്മിറ്റിയെക്കുറിച്ചും, പാർലമെന്ററി ബോർഡിന്റെ പുനരുദ്ധാരണത്തെക്കുറിച്ചും , കോൺഗ്രസ് പ്രവർത്തകരുടെ പരിശീലനങ്ങള്‍ എന്നിവ കൂടാതെ പ്രദേശ് കോൺഗ്രസ് കമ്മിറ്റികള്‍ക്കുള്ള വിശ്രമ കാലയളവും പ്രദേശ് കോൺഗ്രസ് കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനീയരെക്കുറിച്ചും ചർച്ചകള്‍ നടക്കും.
രാജ്യത്ത് ഉയർന്നു വരുന്ന വിഭാഗീയ ചേരിതിരുവുകളും, മത ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വിദ്വേഷ പ്രചരണങ്ങള്‍, പാർലമെന്ററി സ്ഥാപനങ്ങളുടെ അന്തസ്സിന് കളങ്കം വരുത്തുന്ന പ്രവർത്തികള്‍, എതിരാളികളെ നേരിടാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തല്‍, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ബന്ധം എന്നിവയാണ് ചിന്തന്‍ ശിവറിലേക്കായി രാഷ്ട്രീയമായി ഉയർത്തപ്പെട്ട പ്രശ്നങ്ങള്‍. പാർട്ടിയുടെ ജന്‍ ജാഗരൺ അഭിയാന് ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതും ചിന്തന്‍ ശിവറില്‍ ചർച്ചയാകും.
ചിന്തന്‍ ശിവറില്‍ പങ്കെടുക്കുന്ന 422 കോൺഗ്രസ് പ്രവർത്തകരില്‍ 50% പേരും അമ്പത് വയസ്സിന് താഴെയുളളവരും 21 % സ്ത്രീ പ്രവർത്തകരും ആയിരിക്കുമെന്ന് കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സിംഗ് സുർജേവാല അറിയിച്ചു.