ലക്ഷദ്വീപ് സന്ദര്‍ശനം : കോണ്‍ഗ്രസ് എംപിമാരുടെ യാത്ര വിലക്കി അഡ്മിനിസ്ട്രേഷൻ ; പരാതി

Jaihind Webdesk
Friday, May 28, 2021

കൊച്ചി: കോണ്‍ഗ്രസ് എംപിമാരുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് വിലക്ക്‌. ലക്ഷദ്വീപ് സന്ദർശിക്കാൻ അഡ്മിനിസ്ട്രേഷൻ അനുവദിക്കുന്നില്ലെന്ന്  എം.പിമാരായ ബെന്നി ബെഹനാനും ടി.എന്‍ പ്രതാപനും പറഞ്ഞു. നടപടിക്കെതിരെ രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും, ആഭ്യന്തരമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകിയതായും എം.പിമാർ അറിയിച്ചു.

എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാളിന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ നേതാക്കൾ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ഓഫീസിൽ എത്തി അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം എന്നാവശ്യപെട്ട് നിവേദനം സമർപ്പിച്ചു.