ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് എംപി സന്തോഖ് സിംങ് ചൗധരി ഹൃദയാഘാതം മൂലം അന്തരിച്ചു

Jaihind Webdesk
Saturday, January 14, 2023

ന്യൂ ഡൽഹി: പഞ്ചാബിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് എംപി സന്തോഖ് സിംങ് ചൗധരി ഹൃദയാഘാതം മൂലം അന്തരിച്ചു.  ജലന്തറിൽ നിന്നുള്ള കോൺഗ്രസ് എംപിയാണ്‌ സന്തോഖ് സിംങ് ചൗധരി . ശനിയാഴ്ച രാവിലെ പഞ്ചാബിലെ ഫില്ലൗറിൽ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് സംഭവം. യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം നടക്കുകയായിരുന്ന ചൗധരിക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

ഉടന്‍ തന്നെ അദ്ദേഹത്തെ ഫഗ്വാരയിലെ വിര്‍ക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.  സംഭവത്തെ തുടര്‍ന്ന്  ഭാരത് ജോഡോ യാത്ര താത്കാലികമായി  നിര്‍ത്തിവെച്ചിരിക്കുകയാണ്.വിവരം അറിഞ്ഞ രാഹുല്‍ ഗാന്ധി ആശുപത്രിയിലെത്തിയിട്ടുണ്ട്.