രേവന്ത് റെഡ്ഡിയുടെ അറസ്റ്റില്‍ പ്രതിഷേധം; കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

Jaihind Webdesk
Tuesday, December 4, 2018

Revanth-Reddy

തെലങ്കാന കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് രേവന്ത് റെഡ്ഡിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. മുതിർന്ന കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്‍റെ തെരഞ്ഞെടുപ്പ് റാലിക്ക് ഭീഷണി സൃഷ്ടിച്ചു എന്നാരോപിച്ചാണ് തെലങ്കാന കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് രേവന്ത് റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊണ്ടഗൽ എം.എൽ.എ കൂടിയായ റെഡ്ഡിയെ മൂന്ന് മണിയോടെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കൊണ്ടഗലിൽ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്‍റെ തെരഞ്ഞെടുപ്പ് റാലി നടക്കാനിരിക്കെയാണ് അറസ്റ്റ്.

സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു ദുരുപയോഗം ചെയ്യുകയാണെന്നും, തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുളള നീക്കമാണ് ടി.ആർ.എസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജി.എൻ റെഡ്ഡി ചൂണ്ടിക്കാട്ടി. രേവന്ത് റെഡ്ഡി സാധാരണക്കാരനല്ലെന്നും അദ്ദേഹം ടി.ആർ.എസിനെ തകർക്കാനുളള കോൺഗ്രസിന്‍റെ ബ്രഹ്മോസ് മിസൈലാണെന്നും ജി.എൻ റെഡ്ഡി പറഞ്ഞു.

റെഡ്ഡിയുടെ അറസ്റ്റ് ജനാധിപത്യ വിരുദ്ധമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ പറഞ്ഞു. തെരഞ്ഞെടുപ്പിന്‍റെ നല്ല രീതിയിലുളള നടത്തിപ്പിനെ തടസപ്പെടുത്തുന്ന ടി.ആർ.എസിന്‍റെയും മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്‍റെയും നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായും ഡി.കെ ശിവകുമാർ അറിയിച്ചു.[yop_poll id=2]