‘സർക്കാരിന് സാധാരണക്കാരുടെ മെക്കിട്ടു കേറുന്ന സമീപനം’; വൈദ്യുതി ചാർജ് വർധനവിനെതിരെ കോണ്‍ഗ്രസ് മാർച്ചും ധർണ്ണയും

Jaihind Webdesk
Monday, November 6, 2023

 

കണ്ണൂർ: സാധാരണക്കാരുടെ മെക്കിട്ടു കേറുന്ന സമീപനമാണ് കേരള സർക്കാർ സ്വീകരിക്കുന്നതെന്ന് കണ്ണൂർ ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്. എല്ലാ മേഖലകളിലും വൻകിട മുതലാളികൾക്ക് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ജനപക്ഷത്തു നിൽക്കുന്നതിനു പകരം അവർക്കെതിരായാണ് ഗവൺമെന്‍റ് നിലകൊള്ളുന്നതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. വൈദ്യുതി ചാർജ് വർധനവ് പിൻവലിക്കുക എന്ന ആവശ്യം ഉന്നയിച്ച് കണ്ണൂർ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ വൈദ്യുതി ഭവന് മുന്നിൽ നടന്ന പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി വൈദ്യുതി ഓഫീസുകളിലേക്ക് മാർച്ച് നടത്തി. നിയോജകമണ്ഡലം തലങ്ങളിലാണ് സമരം സംഘടിപ്പിച്ചത്.