കോണ്‍ഗ്രസ് പ്രകടനപത്രിക ഉടന്‍; രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് മല്ലികാർജുന്‍ ഖാർഗെ

Jaihind Webdesk
Tuesday, March 19, 2024

 

ന്യൂഡല്‍ഹി: രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.  കോൺഗ്രസ് പ്രകടന പത്രിക ഉടൻ പുറത്തിറക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തി. ന്യായ് ഗ്യാരന്‍റിയിൽ ഊന്നിയായിരിക്കും പ്രകടനപത്രികയെന്നും കർണാടകയിൽ കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചുവെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. കോണ്‍ഗ്രസ് പ്രവർത്തകസമിതിക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു നേതാക്കള്‍. ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്, മാധ്യമവിഭാഗം ചെയർമാന്‍ പവന്‍ ഖേര തുടങ്ങിയവരും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.