കോണ്‍ഗ്രസിന് നഷ്ടമായത് ഏറെ പ്രതീക്ഷയുള്ള നേതാവിനെ ; രാജീവ് സതാവിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Sunday, May 16, 2021

എഐസിസി പ്രവര്‍ത്തക സമിതി അംഗവും കോണ്‍ഗ്രസ് എംപിയുമായിരുന്ന രാജീവ് സതാവിന്‍റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുശോചിച്ചു.

വളരെക്കാലമായി അടുത്ത ബന്ധമുള്ള യുവനേതാവായിരുന്നു രാജീവ് സതാവ്. മുന്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷനെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം അദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. യുവതലമുറയിലെ നല്ലൊരു പാര്‍ലമെന്‍റ് അംഗം എന്ന നിലയിലും മാതൃകപരമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്.

ഗുജറാത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സംഘടന ചുമതലയുള്ളഎഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു രാജീവ് സതാവ്. യുവനിരയില്‍ ഏറെ പ്രതീക്ഷയുള്ള നേതാവിനെയാണ് കോണ്‍ഗ്രസിന് നഷ്ടമായതെന്നും മുല്ലപ്പള്ളി പറഞ്ഞു.