ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക തയ്യാറാക്കാന്‍ സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്. പി.ചിദംബരം ചെയര്‍മാനായ 16 അംഗസമിതിയില്‍ പ്രിയങ്ക ഗാന്ധി, ജയറാം രമേശ്, ശശി തരൂര്‍ എന്നിവരുമുണ്ട്. വരാന്‍ പോകുന്ന ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഒരുപിടി നേരത്തെ ആരംഭിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. അതിന്റെ ആദ്യപടിയെന്നവണ്ണം പ്രകടനപത്രിക തയ്യാറാക്കാന്‍ പി.ചിദംബരം ചെയര്‍മാനായ 16 അംഗസമിതി രൂപീകരിച്ചു. സമിതിയുടെ കണ്‍വീനര്‍ മധ്യപ്രദേശ് മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന ടിഎസ് സിങ് ഡിയോയാണ്. സിദ്ധരാമയ്യ, ആനന്ദ് ശര്‍മ, ഗൗരവ് ഗൊഗോയ്, പ്രവീണ്‍ ചക്രവര്‍ത്തി, ജിഗ്നേഷ് മേവാനി എന്നിവരാണ് മറ്റ് അംഗങ്ങള്‍. അതേസമയം ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് സഖ്യനീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്.വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതിനായി കോണ്‍ഗ്രസ് സമിതി രൂപീകരിച്ചിരുന്നു. സഖ്യനീക്കങ്ങള്‍ക്കായി 5 അംഗ സമിതിയാണ് കോണ്‍ഗ്രസ് രൂപീകരിച്ചത് . മുകുള്‍ വാസ്നിക്കാണ് സമിതിയുടെ കണ്‍വീനര്‍. വാസ്നിക്കിനൊപ്പം സമിതിയില്‍ അശോക് ഗലോട്ട്, ഭൂപേഷ് ബാഗേല്‍ എന്നവരും സഖ്യ നീക്കങ്ങള്‍ക്കായി കരുനീക്കും.