കോൺഗ്രസിന്‍റെ ലോക്സഭാ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും; മുഴുവൻ സീറ്റുകളിലും വിജയം ഉറപ്പാണെന്ന് നേതാക്കള്‍

Jaihind Webdesk
Friday, March 8, 2024

കോൺഗ്രസിന്‍റെ കേരളത്തിലെ ലോക്സഭാ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കേരളത്തിൽ മുഴുവൻ സീറ്റുകളിലും വിജയം ഉറപ്പാണെന്ന് എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ സി വേണു ഗോപാൽ. പേരുകള്‍ കോൺഗ്രസ് അധ്യക്ഷന്‍റെ അംഗീകാരത്തിനു വേണ്ടി നൽകിയിരിക്കുകയാണെന്നും ഉടൻതന്നെ പ്രഖ്യാപിക്കും എന്നും എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.

ലിസ്റ്റിൽ പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കേരളത്തിൽ അടക്കമുള്ള എല്ലാ സംസ്ഥാനങ്ങളിലെയും സ്ഥാനാർഥികളുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർണ്ണമായെന്നും നേതാക്കൾ വ്യക്തമാക്കി. രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കണമെന്ന ഘടകകക്ഷികളുടെ ആവശ്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് ഔദ്യോഗികമായി എഐസിസി നടത്തുമെന്നും നേതാക്കൾ പറഞ്ഞു. കേരളം തമിഴ്നാട് കർണാടക ഛത്തീസ്ഗഡ് ഡൽഹി ലക്ഷദ്വീപ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ചർച്ചകളാണ് ഇന്നലെ നടന്നത്.