പത്തനംതിട്ട: കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബജറ്റില്‍ കേരളത്തെ അവഗണിച്ചതിൽ ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് നേതൃത്വത്തിൽ പത്തനംതിട്ടയിൽ ബജറ്റ് കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധം ജില്ലാ പ്രസിഡൻ്റ് നഹാസ് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം അവതരിപ്പിച്ചത് രാജ്യത്തിന്‍റെ ഒരു മേഖലയും നരേന്ദ്ര മോദി സർക്കാരിന്‍റെ കൈകളിൽ സുരക്ഷിതമല്ല എന്ന് തെളിയിക്കുന്ന ബജറ്റ് ആണ്. തികച്ചും ഭരണം നിലനിർത്താൻ ഉള്ള ഉപാധി ആയി നിതിഷ് കുമാറിന്‍റെയും നായിഡുവിന്‍റെയും കാൽക്കൽ ബജറ്റ് അടിയറ വെച്ചതായും പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പ്രസിഡന്‍റ് നഹാസ് പറഞ്ഞു.
കേരളത്തെ ബജറ്റിൻ്റെ പരാമർശത്തിൽ പോലും ഒഴിവാക്കിയതായി അദ്ധ്യക്ഷത വഹിച്ച അഡ്വ: ലിനു മാത്യു മള്ളേത്ത് ആരോപിച്ചു. സുനിൽ യമുന, ജിതിൻ പോൾ ജെ. ബ്രദേഴ്സ്, അഷ്റഫ് തൈക്കാവ്, ഷിജോ ചേന്നമല, സുഹൈൽ നജീബ്, അൻസാരി തൈക്കൂട്ടത്തിൽ, സുനു വടശ്ശേരിക്കര, തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.