പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന് മിന്നുന്ന വിജയം

Jaihind Webdesk
Saturday, September 22, 2018

ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പഞ്ചാബില്‍ ജില്ലാ പഞ്ചായത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നുന്ന വിജയം.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.  സെപ്റ്റംബര്‍ 19 നാണ് പഞ്ചാബില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. 22 ജില്ലാ പഞ്ചായത്തുകളും 150 പഞ്ചായത്ത് സമിതികളുമാണുള്ളത്.

സംസ്ഥാനത്തിന്‍റെ  എല്ലാ ഭാഗത്തും കോണ്‍ഗ്രസ് വിജയത്തിലേക്ക് കുതിക്കുകയാണ്. പാട്യാല പഞ്ചായത്ത് സമിതിയിലേക്ക് 43 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ ശിരോമണിഅകാലിദള്‍-ബിജെപി സഖ്യത്തിന് വെറും 4 സീറ്റുകളില്‍ മാത്രമായി ഒതുങ്ങി. ലുധിയാന, ഭട്ടിന്‍ഡ, ജലന്ധര്‍ എന്നിവിടങ്ങളിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു.

അതേസമയം ഡല്‍ഹി കഴിഞ്ഞാല്‍ ആം ആദ്മിക്ക് സ്വാധീനമുള്ള പഞ്ചാബില്‍ ദയനീയപ്രകടനമാണ് കാണാനാകുന്നത്.